തൃശൂർ: എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ സെന്റ് ക്ലെയേഴ്സ് സിജിഎച്ച്എസിലെ പ്രധാനാധ്യാപിക സിസ്റ്റർ ഷാനി ലിസ്ബത്തിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാടയണിയിച്ച് ആദരിച്ചു.
സ്കൂൾ മാനേജർ സിസ്റ്റർ അൻസ ജോണ്‍, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ ജീൻസ്, എൽപി പ്രധാനാധ്യാപിക സിസ്റ്റർ സോണി മരിയ, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സി.ഡി. ആന്റണി, വൈസ് പ്രസിഡന്റ് ജി.ബി. കിരണ്‍ എന്നിവർ പങ്കെടുത്തു.